മിഥുനത്തിലെ അനിഴം നാളിലാണ് തിരുവനന്തപുരതെ ഭദ്രയിൽ ഊരാളത്ത് മഠവതി ദേവസ്ഥാനത്തു നിന്നും ശ്രീ പ്രകാശൻ, താന്ത്രിക സ്ഥാനം വഹിച്ചു ദുരിത ശാന്തിക്കായി, താന്ത്രിക കർമ്മങ്ങളും മറ്റു ഹോമാദികളും നടത്തിയത്. അതിനു ശേഷം തറവാട്ടിലെ കുടുംബ ദേവതകളെ പ്രതിഷ്ഠിച്ചു കുടിയിരുത്തുകയും ചെയ്തു.
ഭുവനേശ്വരീ
താന്ത്രിക ജ്യോതിഷത്തില്‍ സൂര്യന്‍ പ്രതിനിധീകരിക്കുന്നത് *ഭുവനേശ്വരീ* ദേവിയെയാണ്.ജ്യോതിഷപരമായി ഭരണപരമായ കാര്യങ്ങള്‍, നേതൃത്വം, കഴിവ്, ശക്തി, വൈഭവം, സര്‍വ്വ കാര്യങ്ങളിലുമുള്ള നേട്ടങ്ങള്‍, സര്‍വ്വതിലും ഉണ്ടാവുന്നതായ ആധിപത്യം തുടങ്ങിയ കാര്യങ്ങള്‍ സുര്യന്‍ സൂചിപ്പിക്കുന്നു. ഇത് നേടുന്നതിനും പരിഹരിക്കുന്നതിനുമൊക്കെ ഭുവനേശ്വരി പൂജ അതിവേഗം ഫലം നല്‍കുന്നു.
ശാസ്താവ്
എല്ലാശാസ്ത്രങ്ങളും ആയോധന കലകളും നികഞ്ഞ ശാസ്താവ്.
ശ്രീ ഭദ്രകാളി
കൊടുങ്ങലൂർ ശ്രീ ഭദ്ര കാളിയുടെ രൂപത്തിലാണ് കുടുംബ പരദേവതയായ ശ്രീ ഭദ്രകാളി അമ്മയെ കുടിയിരുത്തിയിരിക്കുന്നത്.
വിഷ്ണുമായ
ശ്രീ. പരമേശ്വരന്റെ പുത്രനാണ് വിഷ്ണുമായ അല്ലെങ്കില്‍ ചാത്തന്‍ സ്വാമി. ഭൂമിലോകത്ത് നന്മകള്‍ ഉണ്ടാകുവാനും മനുഷ്യര്‍ക്ക് വിളിച്ചാല്‍ ഉടന്‍ സങ്കട നിവൃത്തി ഉണ്ടാക്കികൊടുക്കുവാനും വേണ്ടി അവതരിച്ച് സത്യധര്‍മ്മങ്ങള്‍ അറിഞ്ഞ് രക്ഷിച്ചുകൊടുക്കുന്ന മൂര്‍ത്തിയാണ് വിഷ്ണുമായ.
PHOTO GALLERY
Comments
Post a Comment