Skip to main content

Posts

Showing posts from July, 2017

സർപ്പക്കാവ്

ഊരാളത്ത് സർപ്പക്കാവ്‌ എന്ന് പറഞ്ഞാൽ സാധാരണ ക്ഷേത്രങ്ങളിൽ കാണാൻ കഴിയുന്ന ഒന്നല്ല. 30 അടിയോളം ഉയരത്തിൽ നിക്കുന്ന വൃക്ഷങ്ങളാണ് ഇവിടെ ഉള്ളത്. 6 മണികഴിഞ്ഞാൽ ആരും അങ്ങോട്ടു പോകാറില്ല. ഇന്നും ഓടം,  മരോട്ടി  എന്ന സർപ്പങ്ങൾക്കു വളരെ ഇഷ്ടമായ പഴങ്ങൾ ഇവിടെ സുലഭമായി ഉണ്ടാകുന്നു. എല്ലാ പഴത്തിലും നാലു കുത്തുകൾ വീദം ഉണ്ടാകുന്നു.  സർപ്പങ്ങൾ അത് ദംശിച്ചതാണ് എന്നാണ് വിശ്വാസം. ഊരാളതുള്ളവർക്കു പോലും സർപ്പങ്ങളുടെയും അവിടുത്തെ ശക്തികളുടെയും അനുവാദമില്ലാതെ അവിടുന്ന് ഒന്നും എടുക്കാൻ സാധിക്കില്ല. ഊരാളത്ത് കുഞ്ഞുരാമൻ എന്ന വൈരാഗി അഘോരി ഗുരുനാഥനായിരിക്കുന്ന മുത്തപ്പന്റെ അമ്മ ഈ സർപ്പകാവിലാണ് കുടി  ഇരിക്കുന്നത്. കാലങ്ങൾ കൊണ്ട് അമ്മക്ക് ഇരിക്കാനുള്ള ഒരു ഇരിപ്പിടം ആ മഹാവൃക്ഷം വളഞ്ഞു കൊടുത്തിരിക്കുന്നു. ഈ മഹാപ്രതിഭാസം വന്നു കണ്ടാൽ മാത്രമെ മനസിലാക്കാൻ സാധിക്കുകയുള്ളു.  അനേകം ശക്തികൾ കുടിയിരിക്കുന്നതും സർപ്പങ്ങളെ കണ്ണിൽ കാണാൻ പറ്റുന്നതുമായ ഒരു സർപ്പകാവാണ് ഊരാളതെത്തു.

പ്രതിഷ്‌ഠ

മിഥുനത്തിലെ അനിഴം നാളിലാണ് തിരുവനന്തപുരതെ ഭദ്രയിൽ ഊരാളത്ത് മഠവതി ദേവസ്ഥാന ത്തു  നിന്നും ശ്രീ പ്രകാശൻ, താന്ത്രിക സ്ഥാനം വഹിച്ചു ദുരിത ശാന്തിക്കായി,  താന്ത്രിക കർമ്മങ്ങളും മറ്റു ഹോമാദികളും നടത്തിയത്. അതിനു ശേഷം തറവാട്ടിലെ കുടുംബ ദേവതകളെ പ്രതിഷ്ഠിച്ചു കുടിയിരുത്തുകയും ചെയ്തു. ഭുവനേശ്വരീ താന്ത്രിക ജ്യോതിഷത്തില്‍ സൂര്യന്‍ പ്രതിനിധീകരിക്കുന്നത് *ഭുവനേശ്വരീ* ദേവിയെയാണ്.ജ്യോതിഷപരമായി ഭരണപരമായ കാര്യങ്ങള്‍, നേതൃത്വം, കഴിവ്‌, ശക്തി, വൈഭവം, സര്‍വ്വ കാര്യങ്ങളിലുമുള്ള നേട്ടങ്ങള്‍, സര്‍വ്വതിലും ഉണ്ടാവുന്നതായ ആധിപത്യം തുടങ്ങിയ കാര്യങ്ങള്‍ സുര്യന്‍ സൂചിപ്പിക്കുന്നു. ഇത് നേടുന്നതിനും പരിഹരിക്കുന്നതിനുമൊക്കെ ഭുവനേശ്വരി പൂജ അതിവേഗം ഫലം നല്‍കുന്നു. ശാസ്താവ് എല്ലാശാസ്ത്രങ്ങ ളും  ആയോധന കലകളും നികഞ്ഞ  ശാസ്താവ്. ശ്രീ ഭദ്രകാളി  കൊടുങ്ങലൂർ ശ്രീ ഭദ്ര കാളിയുടെ രൂപത്തിലാണ് കുടുംബ പരദേവതയായ ശ്രീ ഭദ്രകാളി അമ്മയെ കുടിയിരുത്തിയിരിക്കുന്നത്. വിഷ്ണുമായ  ശ്രീ. പരമേശ്വരന്റെ പുത്രനാണ് വിഷ്ണുമായ അല്ലെങ്കില്‍ ചാത്തന്‍ സ്വാമി. ഭൂമിലോകത്ത് നന്മകള്‍ ഉണ്ടാകുവാനും മനു
കണ്ണ് കൊണ്ട് കാണുന്നതിനേക്കാൾ എത്ര ഇരട്ടി ഇനിയും കാണാൻ ഇരിക്കുന്നു ? ജനിക്കുന്നതിനു മുൻപ് നമ്മുടെ ജീവാത്മാവ് എവിടെ ? മരണ ശേഷം ജീവാത്മാവ് എവിടേക്ക് പോകുന്നു ?