പ്രാചീനകാലം മുതൽ കേരളത്തിന്റെ പലഭാഗങ്ങളിലും ഹൈന്ദവ ആചാരങ്ങളുടെ ഭാഗമായി ഗുരുതി (ഗുരുസി) നടത്തിയിരുന്നതായി മനസ്സിലാക്കാം. ക്ഷേത്രമുറ്റത്ത് വാഴപിണ്ടികൾ കൊണ്ടും വാഴപ്പോളകൾകൊണ്ടും നിർമ്മിച്ച കളങ്ങളിൽ വിളക്കുവെക്കുന്നു. പിന്നീട് കുരുത്തോലകൾകൊണ്ട് അലങ്കരിച്ച് പന്തങ്ങൾക്കും വിളക്കുകൾക്കും സമീപം മഞ്ഞളും ചുണ്ണാമ്പും ചേർത്തുണ്ടാക്കിയ നിണം നിറച്ച ഉരുളികൾ ഒരുക്കിയാണ് ഗുരുതിക്കളം തയ്യാറാക്കുക. Video കാണാൻ : https://youtu.be/_____wkkH6g