ഊരാളത്ത് സർപ്പക്കാവ് എന്ന് പറഞ്ഞാൽ സാധാരണ ക്ഷേത്രങ്ങളിൽ കാണാൻ കഴിയുന്ന ഒന്നല്ല. 30 അടിയോളം ഉയരത്തിൽ നിക്കുന്ന വൃക്ഷങ്ങളാണ് ഇവിടെ ഉള്ളത്. 6 മണികഴിഞ്ഞാൽ ആരും അങ്ങോട്ടു പോകാറില്ല. ഇന്നും ഓടം, മരോട്ടി എന്ന സർപ്പങ്ങൾക്കു വളരെ ഇഷ്ടമായ പഴങ്ങൾ ഇവിടെ സുലഭമായി ഉണ്ടാകുന്നു. എല്ലാ പഴത്തിലും നാലു കുത്തുകൾ വീദം ഉണ്ടാകുന്നു. സർപ്പങ്ങൾ അത് ദംശിച്ചതാണ് എന്നാണ് വിശ്വാസം. ഊരാളതുള്ളവർക്കു പോലും സർപ്പങ്ങളുടെയും അവിടുത്തെ ശക്തികളുടെയും അനുവാദമില്ലാതെ അവിടുന്ന് ഒന്നും എടുക്കാൻ സാധിക്കില്ല. ഊരാളത്ത് കുഞ്ഞുരാമൻ എന്ന വൈരാഗി അഘോരി ഗുരുനാഥനായിരിക്കുന്ന മുത്തപ്പന്റെ അമ്മ ഈ സർപ്പകാവിലാണ് കുടി ഇരിക്കുന്നത്. കാലങ്ങൾ കൊണ്ട് അമ്മക്ക് ഇരിക്കാനുള്ള ഒരു ഇരിപ്പിടം ആ മഹാവൃക്ഷം വളഞ്ഞു കൊടുത്തിരിക്കുന്നു. ഈ മഹാപ്രതിഭാസം വന്നു കണ്ടാൽ മാത്രമെ മനസിലാക്കാൻ സാധിക്കുകയുള്ളു. അനേകം ശക്തികൾ കുടിയിരിക്കുന്നതും സർപ്പങ്ങളെ കണ്ണിൽ കാണാൻ പറ്റുന്നതുമായ ഒരു സർപ്പകാവാണ് ഊരാളതെത്തു.